കുവൈറ്റ് ദുരന്തം; മലയാളികളായ രണ്ട് പേരുടെയും കൂടെ മരണം സ്ഥിരീകരിച്ചു

കുവൈറ്റ് തീപിടിത്തത്തിൽ മരിച്ചവരുടെ എന്നതിൽ രണ്ട് മലയാളികളെ കൂടെ സ്ഥിരീകരിച്ചു. കൊല്ലം, കരുനാഗപ്പള്ളി മരുതൂർകുളങ്ങര വടക്ക്, ആലുംതറമുക്ക് സ്വദേശി ഡെന്നി ബേബി, വർക്കല ഇടവ സ്വദേശി ശ്രീജേഷ് തങ്കപ്പൻ എന്നിവരാണ് മരണപ്പെട്ടത്. ശ്രീജേഷ് ഒരാഴ്ച മുമ്പാണ് കുവൈറ്റിൽ എത്തിയത്. മുൻപ് ദുബായിൽ ജോലി നോക്കുകയായിരുന്നു. ഡെന്നി ബേബി (33) സെയിൽസ് കോർഡിനേറ്ററായി ജോലി ചെയ്യുകയായിരുന്നു.

Also Read: കുവൈറ്റില്‍ താന്‍ ഉറങ്ങിയിരുന്ന അതേ മുറിയില്‍ കഴിഞ്ഞിരുന്ന മകന്‍; സിബിന്റെ വിയോഗം താങ്ങാനാവാതെ പിതാവ്

മരിച്ചവരുടെ മൃതദേഹം നാളെ കൊച്ചി വിമാനത്താവളത്തിൽ എത്തിക്കും. മുഖ്യമന്ത്രിയും മന്ത്രി പി രാജീവും കെ രാജനും കൊച്ചിയിലേക്ക് പുറപ്പെട്ടു. കുവൈറ്റിലേക്ക് പോകാനിരുന്ന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ യാത്രാനുമതി കേന്ദ്രം നിഷേധിച്ചു.

Also Read: ലോക കേരള സഭ നാളെ ഉച്ച വരെ ചേരില്ല; കുവൈറ്റിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ രാവിലെ എത്തുന്ന പശ്ചാത്തലത്തിലാണ് ക്രമീകരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News