കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച 2 മലയാളികളെ കൂടി തിരിച്ചറിഞ്ഞു. പാമ്പാടി സ്വദേശി സ്റ്റീഫൻ എബ്രഹാം സാബു ( 29 ) കാസർഗോഡ്ചെർക്കള സ്വദേശി രഞ്ജിത് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. കുവൈറ്റിൽ എഞ്ചിനീയർ ആണ് സ്റ്റീഫൻ.
ഇതോടെ കുവൈറ്റിൽ മരിച്ച മലയാളികളികളിൽ നാല് പേരെ കൂടി തിരിച്ചറിഞ്ഞു. 11 മലയാളികളിൽ കൊല്ലം സ്വദേശി ഷെമീർ, പന്തളം സ്വദേശി ആകാശ് ശശിധരൻ നായർ എന്നിവരെയും തിരിച്ചറിഞ്ഞു.
ALSO READ: സണ്ണി ലിയോണിന് വിലക്കുമായി കേരള സര്‍വകലാശാല
അതേസമയം കുവൈറ്റ് തീപിടിത്തത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. ദൗർഭാഗ്യകരമായ സംഭവത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെട്ടതായും ചിലർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കുവൈറ്റ് സർക്കാരുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ഇന്ത്യൻ എംബസിക്ക് നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
ALSO READ: കത്വ ഭീകരാക്രമണം; ഭീകരരുടെ പക്കല്‍ പാക് നിര്‍മിത സാധനങ്ങള്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here