കെഎസ്എഫ്ഇയില്‍ മുക്കുപണ്ടം പണയംവച്ച് ഏഴ് കോടിയോളം തട്ടി; രണ്ട് മുസ്ലീം ലീഗ് നേതാക്കള്‍ കൂടി അറസ്റ്റില്‍

Muslim League

കെഎസ്എഫ്ഇയില്‍ മുക്കുപണ്ടം പണയംവച്ച് ഏഴ് കോടിയോളം തട്ടിയ സംഭവത്തില്‍ രണ്ട് മുസ്ലീം ലീഗ് നേതാക്കള്‍ കൂടി അറസ്റ്റില്‍. വളാഞ്ചേരി കെഎസ്എഫ്ഇ ശാഖയിലാണ് മുക്കുപണ്ടം പണയംവച്ച് പണം തട്ടിയെടുത്തത്.

ഒന്നാംപ്രതി യൂത്ത് ലീഗ് പട്ടാമ്പി മണ്ഡലം മുന്‍ ട്രഷററും മുസ്ലിംലീഗ് നേതാവുമായ വിളത്തൂര്‍ കാവുംപുറത്ത് വീട്ടില്‍ മുഹമ്മദ് ഷെരീഫ് (42), രണ്ടാം പ്രതി ലീഗ് പ്രവര്‍ത്തകനായ വിളത്തൂര്‍ കോരക്കോട്ടില്‍ മുഹമ്മദ് അഷറഫ് (42) എന്നിവരാണ് അറസ്റ്റിലായത്.

വളാഞ്ചേരി കെഎസ്എഫ്ഇ ബ്രാഞ്ചില്‍ ഇന്റേണല്‍ ഓഡിറ്റിലാണ് തട്ടിപ്പ് പുറത്തായത്. 79 അക്കൗണ്ടുകളിലൂടെ 16 കിലോയോളം മുക്കുപണ്ടം പണയംവച്ച് ഏഴുകോടിയോളം രൂപ തട്ടിയെടുക്കുകയായിരുന്നു.

Also Read : വിവാഹ രജിസ്റ്റര്‍ സര്‍ട്ടിഫിക്കറ്റിലെ പേര് തിരുത്താനായി ഓടേണ്ട, ഇനി പെട്ടന്ന് തിരുത്താം; നിര്‍ണായക തീരുമാനവുമായി തദ്ദേശ അദാലത്ത്

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കേസില്‍ ഉള്‍പ്പെട്ട സജീവ ലീഗ് പ്രവര്‍ത്തകരായ പടപ്പേതൊടി വീട്ടില്‍ അബ്ദുള്‍ നിഷാദ് (50), പനങ്ങാട്ടുതൊടി വീട്ടില്‍ റഷീദലി (50) എന്നിവര്‍ ഒളിവിലാണ്. ഒളിവിലായിരുന്ന ഈ പ്രതികള്‍ തിരൂര്‍ ഡിവൈഎസ്പി കെ എം ബിജുവിനുമുന്നില്‍ കീഴടങ്ങുകയായിരുന്നു.

പത്തുതവണകളായാണ് പ്രതികള്‍ മുക്കുപണ്ടം പണയംവച്ചത്. ചിട്ടിക്ക് ജാമ്യമായി നല്‍കിയ പണ്ടവും ഇതിലുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ അപ്രൈസര്‍ രാജന്റെ സഹായത്തോടെയാണ് തട്ടിപ്പ് നടന്നത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി തിരൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News