തൃശൂർ ചെറുതുരുത്തിയിൽ തീപിടിത്തം; ആളപായമില്ല

തൃശൂർ ചെറുതുരുത്തി പൈങ്കുളം മേഖലയിൽ തീ പിടുത്തം. രണ്ടു തവണയാണ് അടുപ്പിച്ച് തീപിടിത്തമുണ്ടായത്. പൈങ്കുളം ഒന്നാം മൈലിന് സമീപമാണ് തീപിടുത്തമുണ്ടായത്. ഭാരതപ്പുഴയുടെ തീരത്തുള്ള കൃഷിത്തോട്ടത്തിലേക്കും തീ പടർന്നു. രണ്ടാഴ്ച മുമ്പ് പൈങ്കുളം മേഖലയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തീപിടുത്തമുണ്ടായിരുന്നു. അതേ സ്ഥലത്തിന്റെ മറ്റൊരു ഭാഗത്തും എക്കോ ഗാർഡന് സമീപം മറ്റൊരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുമാണ് ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെ തീ പടർന്നത്.

Also Read: ട്രെയിനിലും ബസിലും വ്യോമമാർഗവും ദില്ലിയിലെത്തും; കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് കർഷക സംഘടനകൾ

ആദ്യം നാട്ടുകാർ ചേർന്ന് തീയണക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് ഷൊർണൂർ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. രണ്ട് ഏക്കറോളം സ്ഥലത്തേക്ക് പടർന്ന തീ ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ അണച്ചു. ഇതിനിടെ മറ്റൊരു ഭാഗത്തു നിന്നും ഭാരതപ്പുഴയുടെ തീരത്തുള്ള തെങ്ങും കവുങ്ങും നിറഞ്ഞ കൃഷിത്തോട്ടത്തിലേക്ക് തീ പടർന്നു. ആദ്യമുണ്ടായ തീ പിടുത്തം അണയ്ക്കാൻ പോയ കൃഷിക്കാരാണ് തൊട്ടടുത്ത് പറമ്പിൽ തീ പടരുന്നത് കണ്ടത്. ഫയർ ഫോഴ്സിന് സംഭവസ്ഥലത്തേക്ക് എത്താൻ കഴിയാത്തതു മൂലം നാട്ടുകാരുടെ നേതൃത്വത്തിൽ തീയണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

Also Read: മോദിയുടെ ഏകാധിപത്യത്തെ ചെറുത്തില്ലെങ്കില്‍ രാജ്യത്തെ രക്ഷിക്കാനാവില്ല: സീതാറാം യെച്ചൂരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News