കുടുംബവുമൊത്ത് ഒരു യാത്രക്കായി കാർ വാങ്ങാൻ ആ​ഗ്രഹിക്കുന്നുണ്ടോ ?, വരുന്നു പുതിയ രണ്ട് എംപിവികൾ

New MPV

കുടുംബവുമൊത്ത് ഒരു ​ദീർഘയാത്രക്ക് അനുയോജ്യമായ വാഹനങ്ങളാണ് എംപിവി (മൾട്ടി പർപ്പസ് വെഹിക്കിൾ)കൾ ഈ ശ്രേണിയിലേക്കിതാ പുതിയ രണ്ട് മോഡലുകൾ എത്തുന്നു. കിയ കാരൻസ് ഫെയ്‌സ്‌ലിഫ്റ്റും, നിസാൻ്റെ ട്രൈബർ അടിസ്ഥാനമാക്കിയുള്ള എംപിവിയും. ബജറ്റിന് അനുയോജ്യമായ ഓഫറുകളോടെയായിരിക്കും ഇവ വിപണിയിൽ എത്തുക അറിയാം ഈ വാഹനങ്ങളുടെ വിശേഷങ്ങൾ.

2024 കിയ കാരൻസ്

അപ്ഡേറ്റ് ചെയ്ത കിയ കാരൻസിന്റെ ഉത്പാദനം 2025 പകുതിയോടെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫെയിസ് ലിഫ്റ്റ് ചെയ്യുന്ന മോഡലിന് ഡിസൈനിൽ ശ്രദ്ധേയമായ മാറ്റങ്ങൾ ഉണ്ടായിരിക്കും. പുതുതായി രൂപകൽപ്പന ചെയ്‌ത ഗ്രില്ലും ട്വീക്ക് ചെയ്‌ത ബമ്പറുകളും പുതുക്കിയ ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകളും വാഹനത്തിന് നൽകാൻ സാധ്യതയുണ്ട്.

Also Read: മികച്ച മൈലേജുമായി ഫ്രോങ്ക്‌സ് ഹൈബ്രിഡ് വരുന്നു

കിയ ഡാഷ്ബോർഡ് ഡിസൈനും പരിഷ്കരിക്കാൻ സാധ്യതയുണ്ട്. എഞ്ചിനിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുകയില്ല. 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകളായിരിക്കും പുതിയ കിയ കാരൻസിനും ഉണ്ടായിരിക്കുക. നിലവിലുള്ളതുപോലെ തന്നെ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളും തുടരും.

പുതിയ നിസാൻ 7-സീറ്റർ എംപിവി

റെനോ ട്രൈബറിനെ അടിസ്ഥാനമാക്കി പുതിയ കോംപാക്ട് എംപിവി പുറത്തിറങ്ങുമെന്ന് നിസ്സാൻ ഇന്ത്യ സ്ഥിരീകരിച്ചു. റെനോ മോഡലുകൾക്ക് സമാനമായ എഞ്ചിനായിരിക്കും ഇതിലും ഉണ്ടാകുക. 71 bhp കരുത്തും 96 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ നൽകുന്ന CMF-A+ പ്ലാറ്റ്‌ഫോമിലാണ് പുതിയ നിസാൻ എംപിവി രൂപകൽപ്പന ചെയ്യുന്നത്.

Also Read: 2,999 രൂപ മതി; ബ്രിക്‌സ്റ്റൺ ബുക്ക് ചെയ്യാം

‌ട്രൈബറിനു സമാനമായ ഇൻ്റീരിയർ ലേഔട്ടും ആണ് പുതിയ നിസാൻ 7-സീറ്റർ എംപിവിക്കും ഉണ്ടായിരിക്കുക. ഗ്രിൽ, ബമ്പറുകൾ, വീൽ കവറുകൾ എന്നിവ മാറ്റമുള്ളതായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News