48 മണിക്കൂറിനിടെ രണ്ടാമത്തേത്; മണാലിയില്‍ വീണ്ടും വിദേശി പാരാഗ്ലൈഡര്‍ മരിച്ചു

ബല്‍ജിയന്‍ പാരഗ്ലൈഡറിന്റെ മരണത്തിന് പിന്നാലെ ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ ചെക്ക് റിപ്പബ്ലിക്കില്‍ നിന്നുള്ള മറ്റൊരു പാരാഗ്ലൈഡറും മരിച്ചു. ബുധനാഴ്ചയാണ് സംഭവം. വന്‍ ഉയരത്തില്‍ നിന്നും മലയോരത്തേക്ക് വീണാണ് വിദേശവനിതയുടെ മരണം. ഹിമാചലിലെ കാന്‍ഗ്ര ജില്ലയില്‍ പാരാഗ്ലൈഡിംഗ് ലോകകപ്പ് നവംബര്‍ രണ്ടിന് ആരംഭിക്കാനിരിക്കേയാണ് രണ്ട് അപകടങ്ങള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നടന്നിരിക്കുന്നത്.

ALSO READ:  ‘നന്മയുള്ളവരെ ത്രസിപ്പിക്കും, വ‍‍ർ​ഗീയവാദികളെ പ്രകോപിപ്പിക്കും’; 101 മതാതീത കവിതകളപ്പറ്റി കെ രാജേന്ദ്രൻ എഴുതുന്നു

സോളോ പാരാഗ്ലൈഡറായ 43കാരി ദിതാ മിസുര്‍കോവയാണ് മരിച്ചത്. മണാലിയിലെ മര്‍ഹിക്ക് സമീപമുള്ള മലയിലേക്കാണ് ഇവര്‍ വീണത്. ശക്തമായ കാറ്റില്‍ ഗ്ലൈഡറിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം.

മണാലിയിലെ ആശുപത്രിയില്‍ ഉടന്‍ എത്തിച്ചെങ്കിലും ഇവരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. ആറു വര്‍ഷത്തെ അനുഭവസമ്പത്തുള്ള മികച്ച പാരാഗ്ലൈഡറാണ് ഇവര്‍.

ALSO READ: സ്‌കൂളുകളും ഷോപ്പുകളും അടച്ച് തായ്‌വാന്‍; കരതൊടുന്നത് പതിറ്റാണ്ടിലെ ഏറ്റവും പ്രഹരമേറിയ ചുഴലിക്കൊടുങ്കാറ്റ്

ചൊവ്വാഴ്ച മറ്റൊരു പാരാഗ്ലൈഡറുമായി കൂട്ടിയിടിച്ച് ശേഷം പാരച്യൂട്ട് തുറക്കാന്‍ കഴിയാന്‍ പോയതാണ് ബെല്‍ജിയന്‍ പാരഗ്ലൈഡറായ ഫെയാറെറ്റ് മരിച്ചത്. കൂട്ടിയിടിയില്‍ പോളിഷ് പാരഗ്ലൈഡര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News