മർദ്ദനമേറ്റ് തൊടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മരണം; രണ്ടുപേർ അറസ്റ്റിൽ

മർദ്ദനമേറ്റതിനെ തുടർന്ന് മരിച്ച തൊടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സലിം മണ്ണേലിന്റെ മരണവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി.പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം കബറടക്കി.

ALSO READ: ഇനി പാലങ്ങൾ തിളങ്ങും; ദീപാലംകൃതമാക്കിയ കോഴിക്കോട് ഫറോക്ക് പാലം നാടിന് സമർപ്പിക്കും
കരുനാഗപ്പള്ളി സ്വദേശിയായ യുവാവും കോയിവിള സ്വദേശിയായ യുവതിയും തമ്മിലുള്ള കുടുംബ പ്രശ്നം ചർച്ച ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം തൊടിയൂർ പാലോലിക്കുളങ്ങര ജമാഅത്ത് ഓഫീസിൽ ചേർന്ന മധ്യസ്ഥ ചർച്ചയ്ക്കിടെയായിരുന്നു അക്രമ സംഭവങ്ങൾ. കോയിവിളയിൽ നിന്നെത്തിയ സംഘത്തിൽ പെട്ടവരാണ് അക്രമം അഴിച്ചുവിട്ടതെന്ന് ജമാഅത്ത് ഭാരവാഹികൾ നൽകിയ പരാതിയിൽ പറയുന്നു.ജമാഅത്ത് ഓഫീസിനും ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.തേവലക്കര, പാലക്കൽ, മുഹമ്മദ് ഷാ(27)കോയിവിള, ഫാത്തിമ ഹൗസിൽ, യൂസഫ് (58) എന്നിവരുടെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്.അക്രമത്തിന് നേതൃത്വം നൽകിയ ക്രിമിനലുകളെ പിടികൂടണമെന്ന് സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ ആവശ്യപ്പെട്ടു.

ALSO READ: ‘വാലിബൻ ചലഞ്ച്, നിങ്ങൾ സ്വീകരിക്കുമോ’? വീഡിയോയുമായി മോഹൻലാൽ
കേസിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി കരുനാഗപ്പള്ളി എസ് എച്ച് ഒ ബിജു അറിയിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരമനുസരിച്ച് മർദ്ദനം മൂലം ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണമാകാമെന്ന് പൊലീസ് അറിയിച്ചു.സംഭവത്തിൽ ഉൾപ്പെട്ട 15 ഓളം വരുന്ന കണ്ടാൽ അറിയാവുന്ന പ്രതികൾക്കെതിരെ കുറ്റകരമായ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അന്വേഷിച്ചുവരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News