ചങ്ങനാശേരി നഗരമധ്യത്തില്‍ യുവതിയെ കടന്നുപിടിച്ചു; രണ്ടുപേര്‍ പൊലീസ് പിടിയില്‍

arrest

ചങ്ങനാശേരി നഗരമധ്യത്തില്‍ യുവതിയെ കടന്നുപിടിച്ച സംഭവത്തിൽ രണ്ടുപേര്‍ പൊലീസ് പിടിയില്‍. ചങ്ങനാശേരി നഗരത്തില്‍ കുടുംബത്തോടൊപ്പം എത്തിയ യുവതിയെ യുവാവ് കയറിപ്പിടിക്കുകയായിരുന്നു. യുവാവിനെ ആളുകള്‍ പിടികൂടി ചോദ്യംചെയ്യുന്നതിനിടയില്‍ പിന്നാലെ എത്തിയ മറ്റൊരു യുവാവ് ഇവരുടെ നേരെ തട്ടിക്കയറുകയും ആളുകള്‍ക്കിടയിലേക്ക് പെപ്പര്‍ സ്‌പ്രേ അടിക്കുകയും ചെയ്തു. ഇയാളേയും ആളുകള്‍ പിടികൂടി. അവിടെ കൂടിയവര്‍ ചങ്ങനാശേരി പൊലീസ് സ്‌റ്റേഷനിലേക്ക് ഫോണ്‍ വിളിച്ചിട്ട് പൊലീസ് എത്താന്‍ വൈകി.

ALSO READ: തൃശൂരില്‍ കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം 85 ആയി
ഇതിനിടയില്‍ അതിലെ എത്തിയ ജോബ് മൈക്കിള്‍ എംഎല്‍എ വിഷയത്തില്‍ ഇടപെട്ടു. എംഎല്‍എ ചങ്ങനാശേരി പൊലീസില്‍ വിളിച്ചു. എന്നിട്ടും പൊലീസ് വൈകിയെന്നാണ് ആളുകള്‍ ചൂണ്ടിക്കാട്ടുന്നത്.സംഭവവുമായി ബന്ധപ്പെട്ട ക്രമിനല്‍ സംഘത്തില്‍പ്പെട്ട സുഹൃത്തുക്കളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മുനിസിപ്പല്‍ ആര്‍ക്കഡിനു മുമ്പില്‍ രാത്രി ഒമ്പതിനായിരുന്നു സംഭവം. പിടികൂടിയ വരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

ALSO READ: രേവണ്ണയുടെ ഡിപ്ലോമാറ്റിക്ക് പാസ്‌പോര്‍ട്ട് റദ്ദാക്കാതെ കേന്ദ്രം; തുറന്നടിച്ച് കര്‍ണാടക സര്‍ക്കാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News