മദ്യപിക്കാൻ ഗ്ലാസും വെള്ളവും നൽകിയില്ല; വീട്ടമ്മക്ക് നേരെ ആക്രമണം നടത്തിയ പ്രതികൾ പിടിയിൽ

മദ്യപിക്കാൻ ഗ്ലാസും വെള്ളവും കൊടുക്കാത്തതിന്റെ പേരിൽ വീട്ടമ്മക്ക് നേരെ ആക്രമണമെന്ന് പരാതി.കോട്ടയം മണിമലയിൽ ആണ് സംഭവം. കേസിൽ മണിമല കരിക്കാട്ടൂർ സ്വദേശി സന്ദീപ് എം തോമസ്, ഇയാളുടെ സഹോദരൻ സന്ദു എം തോമസ് എന്നിവരെയാണ് മണിമല പൊലീസ് അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ALSO READ: 100 കോടി വിജയത്തിന് ശേഷം ഒടിടിയിലേക്ക് നേര്; റിലീസ് തീയതി പ്രഖ്യാപിച്ചു

കഴിഞ്ഞ ദിവസം വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികൾ മദ്യപിക്കുന്നതിനായി വീട്ടമ്മയോട് വെള്ളവും, ഗ്ലാസും ചോദിക്കുകയായിരുന്നു. എന്നാൽ വീട്ടമ്മ ഇത് നൽകാതിരുന്നതിനെ തുടർന്ന് ഇവർ വീട്ടമ്മയുടെ നേരെ കത്തി വീശുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു എന്നും പൊലീസ് പറഞ്ഞു. തുടർന്ന് ഇരുവരും സംഭവസ്ഥലത്തു നിന്ന് രക്ഷപെടുകയും ചെയ്തു.

ഇതേ തുടർന്ന് വീട്ടമ്മ മണിമല പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ തെരച്ചിലിൽ ഇരുവരെയും പിടികൂടുകയായിരുന്നു.

ALSO READ:മുല്ലപെരിയാരിൽ സുരക്ഷ പരിശോധന; കേരളത്തിന്റെ ആവശ്യത്തിനെതിരെ തമിഴ്നാട് സുപ്രീം കോടതിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News