താമരശ്ശേരിയില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ എക്‌സൈസ് പിടിയില്‍

മാരക മയക്കുമരുന്നായ എം ഡി എം എ യുമായി രണ്ടുപേര്‍ താമരശ്ശേരിയില്‍ എക്‌സൈസിന്റെ പിടിയിലായി. ചാത്തമംഗലം ഈസ്റ്റ് മലയമ്മ നിരോട്ടിപ്പാറ വീട്ടില്‍ മുഹമ്മദ് റഫ്‌സല്‍ (24), ഈസ്റ്റ് മലയമ്മ പൂലോട്ടു വീട്ടില്‍ ജില്‍ഷാദ് (30) എന്നിവരാണ് പിടിയിലായത്. എക്‌സൈസ് കമ്മീഷ്ണറുടെ സ്‌പെഷ്യല്‍ സ്‌ക്വാഡും താമരശ്ശേരി സര്‍ക്കിള്‍ എക്‌സൈസ് സംഘവും സംയുക്തമായി ദേശീയപാതയില്‍ അമ്പായത്തോട് വെച്ചാണ് ഇവരെ പിടികൂടിയത്. 4.655 ഗ്രാം എം ഡി എം എ ഇവരില്‍ നിന്ന് എക്‌സൈസ് പിടിച്ചെടുത്തു. കെ എല്‍ 10 എ വി 1001 നമ്പര്‍ കാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

ALSO READ: ഐബിഎം മുന്നോട്ടു വയ്ക്കുന്ന ‘മെയിഡ് ഇൻ കൊച്ചി’ ബ്രാൻഡ്; വാർത്തയുമായി ദ ഹിന്ദു

താമരശ്ശേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ചുമതലയുള്ള പ്രജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കമ്മീഷണര്‍ സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷിജുമോന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അര്‍ജുന്‍, വൈശാഖ്, അജിത്, താമരശ്ശേരി എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവെന്റീവ് ഓഫീസര്‍ രഞ്ജിത്ത്, ഡ്രൈവര്‍ ആര്‍ കെ ദിനേശ് എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.

ALSO READ: 2021-ലെ ബാലണ്‍ദ്യോര്‍ മെസിക്ക് ലഭിക്കാൻ പി എസ് ജി വഴിവിട്ട നീക്കങ്ങള്‍ നടത്തി; റിപ്പോർട്ടുമായി ഫ്രഞ്ച് മാധ്യമം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News