സബ്‌സിഡി ഡീസല്‍ കള്ളക്കടത്ത് രണ്ട് പ്രവാസികൾ അറസ്റ്റിൽ

കുവൈത്തില്‍ ഡീസല്‍ കള്ളക്കടത്തിന് ശ്രമിച്ച രണ്ട് പ്രവാസികൾ അറസ്റ്റിൽ.സബ്‌സിഡി ഡീസല്‍ അനധികൃതമായി വിതരണം ചെയ്യുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഏഷ്യന്‍, ആഫ്രിക്കന്‍ എന്നീ വംശജർ അറസ്റ്റിലായത്.

ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആണ് പ്രതികൾ അറസ്റ്റിലായ വിവരം അറിയിച്ചത്.അല്‍ സൂര്‍, സുലൈബിയ പ്രദേശങ്ങളിലാണ് ഇവര്‍ ഡീസല്‍ വില്‍പ്പന നടത്തിയത്. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.അധികൃതരുടെ അനുമതിയില്ലാതെ രാജ്യത്ത് സബ്‌സിഡിയുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് ശിക്ഷാര്‍ഹമാണ്.

also read:24 മണിക്കൂറിനിടെ മരിച്ചത് 18 രോഗികള്‍, സംഭവം മഹാരാഷ്ട്ര ഛത്രപതി ശിവജി ആശുപത്രിയില്‍

അതേസമയം കുവൈത്തില്‍ അനധികൃത മദ്യനിര്‍മ്മാണവും വിദേശമദ്യ വില്‍പ്പനയും നടത്തിയ പ്രവാസികളെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. വിദേശ മദ്യം വില്‍പ്പന നടത്തിയ രണ്ട് പ്രവാസികളെയാണ് അറസ്റ്റ് ചെയ്തത്. ഒരു അറബ് വംശജനും ഒരു ഏഷ്യക്കാരനുമാണ് പിടിയിലായത്. പിടിയിലായവരിൽ നിന്ന് 206 കുപ്പി വിദേശമദ്യം പിടിച്ചെടുത്തു.

also read:സീമ ഹൈദറിനെ സിനിമയിൽ അഭിനയിപ്പിക്കുന്നതിനെതിരെ വിമർശനവുമായി രാജ് താക്കറെയുടെ പാർട്ടി

അനധികൃത മദ്യ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ട 9 പ്രവാസികളെ കൂടി അധികൃതര്‍ അറസ്റ്റ് ചെയ്തു. പ്രാദേശികമായി നിര്‍മ്മിച്ച മദ്യവുമായി രണ്ട് പേരെയും അല്‍ അഹ്മദി ഗവര്‍ണറേറ്റിലെ സെക്യൂരിറ്റി ഡയറക്ടറേറ്റ് പിടികൂടി. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News