സല്‍മാന്‍ ഖാന്റെ ഫാംഹൗസില്‍ അതിക്രമിച്ചുകയറി; രണ്ടുപേര്‍ അറസ്റ്റില്‍

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ഫാം ഹൗസില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. ജനുവരി നാലിനാണ് മഹാരാഷ്ട്രയിലെ മുംബൈ പനവേലിലെ സല്‍മാന്റെ അര്‍പ്പിത ഫാം ഹൗസില്‍ പ്രതികള്‍ അതിക്രമിച്ച് കയറിയത്.

അജേഷ് കുമാര്‍ ഓംപ്രകാശ് ഗില്‍, ഗുരുസേവക് സിങ് തേജ്സിങ് സിഖ് എന്നിവരാണ് അറസ്റ്റിലായത്. സല്‍മാന്റെ ആരാധകരായ ഇരുവരും താരത്തെ കാണണമെന്ന് ആവശ്യപ്പെട്ടാണ് ഫാം ഹൗസിലെത്തിയത്. സെക്യൂരിറ്റി ജീവനക്കാരോട് കള്ളപ്പേരാണ് ഇവര്‍ പറഞ്ഞത്.

Also Read : ബില്‍ക്കിസ് ബാനുവിന്റെ നീതി വൈകിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാരും, കേന്ദ്രവും ശ്രമിച്ചത് ഞെട്ടിപ്പിക്കുന്നത്: സുഭാഷിണി അലി

കുറ്റിക്കാടുകള്‍ ചാടിക്കടന്ന് മതിലിന് മുകളില്‍ സ്ഥാപിച്ച മുള്ളുകമ്പികള്‍ മുറിച്ചാണവര്‍ ഫാംഹൗസിലേക്ക് കടക്കാന്‍ ശ്രമിച്ചത്. സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഇവരെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഇവരുടെ കയ്യില്‍ നിന്നും വ്യാജ ആധാര്‍ കാര്‍ഡുകള്‍ കണ്ടെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News