തിരുവനന്തപുരം പൗഡിക്കോണം കൊലപാതകം ; രണ്ടു പേർ അറസ്റ്റിൽ

Powdikonam murder

പൗഡിക്കോണം കൊലപാതകത്തിൽ രണ്ടു പേർ അറസ്റ്റിൽ. തിരുവനന്തപുരം വട്ടപ്പാറ കുറ്റ്യാണി സ്വദേശികളായ അരുൺ എംജി (28), അരുൺ യുഎസ് (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകം നടത്തിയ അക്രമികളുമായി ബന്ധമുള്ളവരാണ് ഇവർ. എന്നാൽ ഇവർ കൃത്യത്തിൽ പങ്കെടുത്തവരാണോ എന്ന കാര്യത്തിൽ ഉറപ്പു വന്നിട്ടില്ല.

Also Read; വയനാട്ടിലെ ദുരന്തമേഖലകളില്‍ ജനകീയ തിരച്ചില്‍ ഇന്നും; പ്രദേശത്ത് നിന്നും ഇനി കണ്ടെത്താനുള്ളത് 130 പേരെ

കേസുമായി ബന്ധപ്പെട്ട് അഞ്ചുപേരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്. സജീർ, രാജേഷ്, വിനോദ്, ഉണ്ണികൃഷ്ണൻ, നന്ദുലാൽ എന്നിവരാണ് കസ്റ്റഡിയിലായത്. ഇവർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തിട്ടുള്ളവരാണ്. അഞ്ചു പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അതേസമയം അക്രമികളെത്തിയ കാർ നെയ്യാറ്റിൻകര ഭാഗത്തു നിന്നും കണ്ടെത്തി.

Also Read; വയനാട്ടില്‍ ഉരുള്‍പൊട്ടല്‍; തിരച്ചിലിന് നേതൃത്വം നല്‍കിയ പാങ്ങോട് മിലിട്ടറി ക്യാമ്പിലെ സൈനിക അംഗങ്ങള്‍ തിരിച്ചെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News