എംഡിഎംഎ വിൽപ്പന; ‘പറവ’ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന രണ്ടുപേർ പിടിയിൽ

കൊച്ചി നഗരത്തിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. ‘പറവ’ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന മട്ടാഞ്ചേരി സ്വദേശി ഇസ്തിയാഖ്, ഇടപ്പള്ളി സ്വദേശി അഹാന എന്നിവരെയാണ് എക്സൈസിന്റെ പ്രത്യേകസംഘം പിടികൂടിയത്. ഇവരുടെ അടുത്തു നിന്ന് 15 ലക്ഷത്തോളം വില വരുന്ന 194 ഗ്രാം എംഡിഎംഎ പിടികൂടി.

ALSO READ: ചട്ടവിരുദ്ധമായ കാര്യങ്ങൾ ഗവർണർ പറഞ്ഞാൽ അംഗീകരിക്കാൻ കഴിയില്ല; മുഖ്യമന്ത്രി

‘നിശാന്തതയുടെ കാവൽക്കാർ’ എന്ന പേരിൽ വാട്സ്അപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയാണ് അർദ്ധരാത്രിയിൽ ഇവർ മയക്കു മരുന്ന് എത്തിച്ചു നൽകിയിരുന്നത്. ട്രാൻസ്ജെൻഡെഴ്സിനിടയിൽ മയക്കുമരുന്ന് ഇടപാട് വ്യാപകമായി നടക്കുന്നുണ്ടെന്ന് രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

ALSO READ: ‘ശുദ്ധമായ സ്നേഹം’; വിടവാങ്ങിയത് നാല് തലമുറകളുടെ കലാകാരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News