ഗുണ്ടാ നേതാവിനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; രണ്ട് പേർ പിടിയിൽ

എറണാകുളം നെടുമ്പാശ്ശേരിക്ക് സമീപം കുറുമശേരിയിൽ ഗുണ്ടാ നേതാവിനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടു പേർ പിടിയിൽ. തിമ്മൻ എന്നു വിളിക്കുന്ന നിധിൻ, ദീപക് എന്നിവരാണ് പിടിയിലായത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് നിഗമനം. ബുധനാഴ്ച്ച പുലർച്ചെ 2 മണിയോടെയായിരുന്നു കൊലപാതകം നടന്നത്.

Also Read; ഗുജറാത്തില്‍ ദളിത് കര്‍ഷക കുടുംബത്തെപ്പറ്റിച്ച് ഇലക്ടറല്‍ ബോണ്ട് വഴി ബിജെപി നടത്തിയത് 11 കോടിയുടെ തട്ടിപ്പ്

ബാറിലായിരുന്ന വിനുവിക്രമനെ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയാണ് വെട്ടിക്കൊലപ്പെടുത്തിയത്. കുറുമശ്ശേരി ജംങ്ക്ഷനു സമീപം നടുറോഡിൽ വെച്ചായിരുന്നു ആക്രമണം. നിരവധി ക്രിമനൽ കേസുകളിൽ പ്രതിയായ വിനു 2019ൽ ഗുണ്ടാ നേതാവ് തുരുത്തിശേരി സ്വദേശി ബിനോയിയെ നടുറോഡിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ്. ഇയാൾക്കെതിരെ കാപ്പ ചുമത്തി നാട് കടത്തിയിരുന്നതായും വിവരങ്ങൾ ഉണ്ട്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.

Also Read; പശ്ചിമബംഗാളില്‍ പ്രചരണത്തിനിടെ സ്ത്രീയെ ചുംബിച്ച് ബിജെപി സ്ഥാനാര്‍ത്ഥി; വിമര്‍ശനം ശക്തമാകുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News