മലപ്പുറത്ത് ഹോട്ടലില്‍ പാര്‍സല്‍ വാങ്ങാന്‍ വന്ന രണ്ട് യുവാക്കള്‍ തമ്മില്‍ തര്‍ക്കം; ഒടുവില്‍ ഹോട്ടല്‍ മുഴുവന്‍ അടിച്ചുതകര്‍ത്തു

Hotel

മലപ്പുറം തിരൂരില്‍ രണ്ടംഗ സംഘം ഹോട്ടല്‍ അടിച്ചു തകര്‍ത്തു. തിങ്കളാഴ് രാത്രി ഒമ്പതരയോടെ തിരൂര്‍ മൂച്ചിക്കലിലെ ഫ്രഞ്ച് ഫ്രൈസ് എന്ന ഹോട്ടലിലാണ് ആക്രമണമുണ്ടായത്. ഉടമയടക്കം മൂന്ന് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.

ഹോട്ടല്‍ ഉടമ താനൂര്‍ കാട്ടിലങ്ങാടി സ്വദേശി മൊല്ലക്കാനകത്ത് അസീസിനും, ജീവനക്കാരനായ പുത്തന്‍തെരു സ്വദേശി മമ്മിക്കാനകത്ത് ജാഫറിനും, ഭക്ഷണം കഴിക്കാനെത്തിയ ഒരു യുവാവിനുമാണ് ഇവരുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

Also Read : ജയിലിൽ കഴിയുന്ന മകന് കഞ്ചാവ് നൽകിയ അമ്മ അറസ്റ്റിൽ

സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് പേരും ആശുപത്രിയില്‍ ചികിത്സതേടി. സംഭവവുമായി ബന്ധപ്പെട്ട് മൂച്ചിക്കല്‍ സ്വദേശികളായ രണ്ടു പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഭക്ഷണം പാര്‍സല്‍ വാങ്ങാന്‍ എത്തിയ രണ്ടു യുവാക്കളാണ് ഹോട്ടലിന് നേരെ ആക്രമണം നടത്തിയത്. യുവാക്കള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കം പിന്നീട് ഹോട്ടലിന് നേരയുള്ള ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News