വൈക്കത്ത് വള്ളം മുങ്ങി രണ്ടു പേര്‍ മരിച്ചു

ഒരു കുടുംബത്തിലെ ആറു പേര്‍ സഞ്ചരിച്ചവള്ളം മുങ്ങി വള്ളത്തില്‍ സഞ്ചരിച്ച യുവാവും നാലുവയസുകാരനും മുങ്ങിമരിച്ചു. വള്ളത്തില്‍ ഉണ്ടായിരുന്ന രണ്ട് സ്ത്രീകളേയും എട്ടു വയസുകാരിയേയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. വൈക്കം ഉദയനാപുരം പഞ്ചായത്ത് അംഗം ചെട്ടിമംഗലം കലശക്കരിയില്‍ പുത്തന്‍തറയില്‍ ദീപേഷിന്റെ മകന്‍ ഇനിയ (നാല് ), ഭാര്യ സഹോദരന്‍ ശരത്തു (33 ഉണ്ണി ) മാണ് മരിച്ചത്.

അപകടത്തില്‍പ്പെട്ട ദീപേഷിന്റെ മൂത്തമകള്‍ ഇതിക കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍. വൈകുന്നേരം അഞ്ചോടെ തലയാഴം പഞ്ചായത്ത് മൂന്നാം വാര്‍ഡ് ചെട്ടിക്കരിയ്ക്ക് സമീപം കരയാറിന്റെ നടുഭാഗത്താണ് വള്ളം മറിഞ്ഞത്. അസുഖ ബാധിതനായി മരിച്ച തോട്ടകം ചെട്ടിക്കരിയില്‍ മാധവന്റെ മരണ വിവരമറിഞ്ഞ് മകന്‍ ശശി ഭാര്യ അംബിക, മകള്‍ ശാരി , മകന്‍ ശരത്ത്, ശാരിയുടെ മക്കളായ ഇതിക, ഇവാന്‍ എന്നിവരുമായി എഞ്ചിന്‍ ഘടിപ്പിച്ച ചെറുവള്ളത്തില്‍ കൊടിയാട് ഭാഗത്തു നിന്ന് ചെട്ടിക്കരിയിലേക്ക് വള്ളത്തില്‍ വരുമ്പോഴായിരുന്നു അപകടമുണ്ടായത്. വള്ളം മറിഞ്ഞ ഉടന്‍ കൊടിയാട് ഭാഗത്ത് കരിയാറിന്റെ തീരത്തു താമസിക്കുന്ന ബാബു, ചെട്ടിക്കരി സ്വദേശികളായ മധു, അനിക്കുട്ടന്‍ തുടങ്ങിയവരും വള്ളം തുഴഞ്ഞ ശശിയും ചേര്‍ന്ന് അംബിക ശാരി, എട്ടു വയസുകാരി ഇതിക എന്നിവരെ ആദ്യം കരയ്‌ക്കെത്തിച്ചു. ഏതാനും മിനിട്ട് കഴിഞ്ഞാണ് ഇവാനെയും ശരത്തിനെയും കണ്ടെത്താനായത്.

Also Read: കേരളത്തെ നടുക്കിയ വെള്ളപ്പൊക്കത്തിന് 99 വയസ്

നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് മൂന്നുപേരെയും ഉടന്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവാനെയും ശരത്തിനെയും രക്ഷിക്കാനായില്ല. വൈക്കത്ത് പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ഇതികയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News