അടൂരിൽ കണ്ടെയ്നർലോറിയും കാറും കൂട്ടിയിടിച്ച് അപകടം; സംഭവത്തിൽ ദുരൂഹതയെന്ന് സംശയം

പത്തനംതിട്ട അടൂർ പട്ടാഴിമുക്കിൽ നടന്ന അപകടത്തിൽ ദുരൂഹത. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിം (35) എന്നിവരാണ് അപകടത്തിൽ മരിച്ചത്.വിനോദയാത്ര കഴിഞ്ഞു സഹ അധ്യാപകർക്ക് ഒപ്പം മടങ്ങിയ അനുജയെ വാഹനം തടഞ്ഞ് ഹാഷിം കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.  അമിതവേഗതയിൽ കാർ ലോറിയിൽ ഇടിപ്പിച്ചതായിട്ടാണ് പൊലീസ് സംശയിക്കുന്നത്.

ALSO READ: മതത്തിന്റെയും വർഗത്തിന്റെയും പേരിൽ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണം: ഫാദർ തോമസ് തറയിൽ

അപകടത്തിൽ ഇരുവരും തൽക്ഷണം മരിച്ചു.  കണ്ടെയ്നർലോറിയും കാറും കൂട്ടിയിടിച്ച് ആണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയാണ് അപകടമുണ്ടായത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്.

ALSO READ: ഇന്ന് ദുഖവെള്ളി; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന ചടങ്ങുകള്‍ നടക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News