തിരുവല്ലയിൽ ബൈക്ക് മതിലിൽ ഇടിച്ച് 2 പേർ മരിച്ചു

തിരുവല്ല കച്ചേരിപ്പടിയിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരുക്ക്. തിരുവല്ല മഞ്ഞാടി കമലാലയത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ ( 25 ), തിരുവല്ല പുഷ്പഗിരി ആശുപത്രിക്ക് സമീപം കിഴക്കേ പറമ്പിൽ വീട്ടിൽ ആസിഫ് അർഷാദ് ( 24 ) എന്നിവരാണ് മരിച്ചത്. മഞ്ഞാടി പുതുപ്പറമ്പിൽ അരുൺ (25)നാണ്  ഗുരുതര പരുക്കേറ്റത്.  കച്ചേരിപ്പടി ജംഗ്ഷന് സമീപം ഇന്ന് പുലർച്ചെ 3:00 മണിയോടെയായിരുന്നു അപകടം.താലൂക്ക് ആശുപത്രി ഭാഗത്തുനിന്നും എത്തിയ ബുള്ളറ്റ് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചുകയറുകയായിരുന്നു.

also read :ചെങ്കടലിൽ വിമാനത്താവളം; സൗദിയിൽ ഈ വർഷം റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യും

തലയ്ക്ക് ഗുരുതര പരുക്കേറ്റ വിഷ്ണുവും ആസിഫും തൽക്ഷണം മരിച്ചു. ഗുരുതര പരുക്കേറ്റ അരുണിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച ഇരുവരുടെയും മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.

also read :ദില്ലിയിൽ തെരുവുപട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; മധ്യവയസ്കനെതിരെ പൊലീസ് കേസെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News