ഷോപ്പിംഗ് മാളിലെ സീലിംഗ് തകര്‍ന്നു വീണ് രണ്ടുപേര്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ ഷോപ്പിംഗ് മാളിലെ സീലിംഗ് തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ ഗാലക്‌സി ബ്ലൂ സഫയര്‍ മാളില്‍ ഇന്ന് രാവിലെ ആയിരുന്നു സംഭവം. എസ്‌കലേറ്ററില്‍ കയറാന്‍ പോകുകയായിരുന്ന രണ്ട് പേരുടെ ദേഹത്തേക്ക് അഞ്ചാം നിലയില്‍ നിന്ന് സീലിങ് ഗ്രില്‍ പതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Also Read: ഒരിഞ്ചില്‍ താഴെ വലുപ്പമുള്ള ചിലന്തി; കൊന്ന് തിന്നത് വലിയ പാമ്പിനെ; വീഡിയോ വൈറല്‍

ഗാസിയാബാദ് ജില്ലയിലെ വിജയ് നഗര്‍ പ്രദേശത്തെ താമസക്കാരായ ഹരേന്ദ്ര ഭാട്ടി, ഷക്കീല്‍ എന്നിവരാണ് മരിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. സംഭവത്തിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ പിടിഐ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വീഡിയോയില്‍ മാളിന്റെ താഴത്തെ നിലയില്‍ തകര്‍ന്നു വീണ സീലിങ്ങിന്റെ ഭാഗങ്ങള്‍ കാണാം. മരിച്ചവരുടെ കുടുംബാംഗങ്ങളെ വിവരമറിയിച്ചതായും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News