ദുബൈയിൽ പിക്കപ്പും ട്രക്കും കൂട്ടിയിടിച്ച് രണ്ട് മരണം

ദുബൈയിൽ പിക്കപ്പും ട്രക്കും കൂട്ടിയിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം . രണ്ടു പേര്‍ക്ക് ഗുരുതര പരുക്കേറ്റു. വെള്ളിയാഴ്ച രാവിലെ അഞ്ചു മണിക്കാണ് അപകടം സംഭവിച്ചത്. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് അപകടമുണ്ടായത്. വാഹനങ്ങള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

also read :‘ആളുകൾ എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്നറിയില്ല, എന്റെ സെറ്റിൽ ഷെയ്ൻ നീറ്റ് ആയിരുന്നു’: സോഫിയ പോൾ

രാവിലെ അഞ്ചു മണിക്ക് അപകടത്തെ കുറിച്ചുള്ള വിവരം പൊലീസ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചതായി ദുബൈ പൊലീസിലെ ജനറല്‍ ട്രാഫിക് വകുപ്പ് ആക്ടിങ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജുമാ സാലിം ബിന്‍ സുവൈദാന്‍ പറഞ്ഞു. വിവരം ലഭിച്ച ഉടനെ എമര്‍ജന്‍സി ടീമുകള്‍, ട്രാഫിക് പൊലീസ് പട്രോള്‍ സംഘം എന്നിവ സ്ഥലത്തെത്തി പരുക്കേറ്റവര്‍ക്ക് അടിയന്തര മെഡിക്കല്‍ സഹായം നൽകുകയും തുടർന്ന് അവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

ട്രക്കില്‍ നിന്ന് മതിയായ അകലം പാലിക്കാന്‍ പിക്കപ്പ് ഡ്രൈവര്‍ ശ്രദ്ധിക്കാതിരുന്നതാണ് അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് ജനറല്‍ ട്രാഫിക് വകുപ്പ് ആക്ടിങ് ഡയറക്ടര്‍ പറഞ്ഞു.

also read :കുവൈത്തിൽ ഇന്ത്യന്‍ മൈനകൾ ഭീഷണിയാകില്ല ; വ്യക്തമാക്കി പരിസ്ഥിതി നിരീക്ഷണ സമിതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News