തൃശൂര്‍ സ്വദേശികളായ വേളാങ്കണ്ണി തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 2 മരണം

തൃശൂരില്‍ നിന്നും വേളാങ്കണ്ണി തീര്‍ത്ഥാടനത്തിന് പോയ ബസ് മറിഞ്ഞ് രണ്ടു പേര്‍
മരിച്ചു. നെല്ലിക്കുന്ന് സ്വദേശി അറുപത് വയസുള്ള ലില്ലി (60) റയോണ്‍ (8) എന്നിവരാണ് മരിച്ചത്. തൃശ്ശൂര്‍ ഒല്ലൂരില്‍ നിന്നും വേളാങ്കണ്ണി തീര്‍ത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസാണ് മറിഞ്ഞത്. ബസില്‍ ആകെ 51  പേരാണ് ഉണ്ടായിരുന്നത്.അപകടത്തില്‍ 40 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

നാഗപട്ടണം മന്നാര്‍കുടിയില്‍ വളവ് തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നു. ഒറത്തുല്‍ നാടിന് സമീപം ഒരു കുഴിയിലേക്കാണ് ബസ് മറിഞ്ഞത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News