മലപ്പുറത്ത് ടിപ്പർ ഇടിച്ച് അപകടം: രണ്ട് മരണം

ACCIDENT

മലപ്പുറത്ത് ടിപ്പർ ഇടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട്  പേർ മരിച്ചു. വാഴക്കാട് മുണ്ടുമുഴിയിൽ ആണ് അപകടം നടന്നത്. ഓട്ടുപ്പാറ കുറുമ്പാലികോട്ട് അഷ്റഫ് (52), സഹോദരൻ്റെ മകൻ നിയാസ് (29) എന്നിവരാണ് മരിച്ചത്.

ടിപ്പർ എതിരെ വന്ന കാറിലും, കാർ ഇടിയുടെ ആഘാതത്തിൽ നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനത്തിലും ചെന്ന് ഇടിക്കുകയായിരുന്നു. സ്കൂട്ടറിൽ ചാരിയിരുന്ന് സംസാരിക്കുയായിരുന്നു മരിച്ച രണ്ട് പേരും. സമീപത്ത് ഉണ്ടായിരുന്ന ഓട്ടോയിൽ ഇടിച്ചതോടെ ഓട്ടോ വയലിലേക്ക് മറിഞ്ഞു. അപകടത്തിൽ കാറിൽ ഉണ്ടായിരുന്നവർക്കും പരിക്കുണ്ട്. ഇവരെ തൊട്ടടുത്തുള്ള  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ENGLISH NEWS SUMMARY: Two people died in Mundumuzhi, Vazhakad, when an accident where a tipper hit . The accident took place in . The deceased were identified as Ashraf (52) of Ottupara Kurumbalikot and his brother’s son Nias (29).The tipper rammed into the oncoming car and the two-wheeler which was stopped.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News