കോതമംഗലത്ത് ബൈക്ക് പിക്കപ്പ് വാനിന്‍റെ പിന്നിലിടിച്ച് അപകടം; രണ്ട് മരണം

കോതമംഗലത്ത് വാഹനാപകടത്തില്‍ രണ്ടു മരണം. തങ്കളം – കാക്കനാട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിലാണ് രണ്ട് യുവാക്കൾ മരിച്ചത്. കോട്ടപ്പടി സ്വദേശികളായ അഭിരാമൻ , ആൽബിൻ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് പിക്കപ്പ് വാനിന്‍റെ പിന്നിലിടിച്ച് മറിയുകയായിരുന്നു.

ALSO READ: ശമ്പള – പെന്‍ഷന്‍ വിതരണം തടസപ്പെടില്ല; മുടങ്ങുമെന്നത് വ്യാജപ്രചരണം

രാത്രി പത്തുമണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇടിയുടെ ആഘാതത്തിൽ ബൈക്കിന്‍റെ മുൻഭാഗം പൂര്‍ണ്ണമായും തകർന്നിട്ടുണ്ട്.

ALSO READ:ബാങ്കിങ് വിവരങ്ങൾ ആരുമായും പങ്കുവയ്ക്കരുത്; ഹ്രസ്വ ചിത്രവുമായി കേരള പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News