തൃശൂരില്‍ വേസ്റ്റ് കുഴി വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ട് പേര്‍ ശ്വാസംമുട്ടി മരിച്ചു

തൃശൂര്‍ കാരൂരില്‍ വേസ്റ്റ് കുഴി വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ട് പേര്‍ ശ്വാസംമുട്ടി മരിച്ചു. റോയല്‍ ബേക്കേര്‍സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരായ കാരൂര്‍ സ്വദേശി സുനില്‍കുമാര്‍ (52), തൃശൂര്‍ വരദനാട് നഗര്‍ സ്വദേശി ജിതേഷ് (45) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു സംഭവം.

ALSO READ:വ്യാജ വാര്‍ത്തകള്‍ ചമച്ച വലതുപക്ഷ മാധ്യമങ്ങള്‍ വയനാട് ദുരന്തത്തില്‍ അകപ്പെട്ടവരെ മാനസികമായി പ്രതിസന്ധിയിലാക്കി: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

10 ഓളം ജീവനക്കാര്‍ ഉള്ള സ്ഥാപനത്തില്‍ മറ്റുള്ളവര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇവര്‍ സ്ഥാപനത്തിന്റെ പുറകുവശത്തുള്ള വേസ്റ്റ് കുഴി വൃത്തിയാക്കാന്‍ ഇറങ്ങിയത്. ഏറെ നാളുകളായി അടഞ്ഞുകിടന്നിരുന്ന ടാങ്കില്‍ ഇറങ്ങിയ ഇരുവരും ശ്വാസം കിട്ടാതെ മാലിന്യത്തിലേക്ക് വീഴുകയായിരുന്നു. രണ്ടുപേരും 8 വര്‍ഷമായി ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ്. ചാലക്കുടിയില്‍ നിന്നുമെത്തിയ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരാണ് മൃതദേഹം പുറത്തെടുത്തത്.

ALSO READ:ഫാസ്റ്റ് ടാഗ് അപ്‌ഡേഷൻ വൈകിപ്പിക്കേണ്ട ; പുതിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കി കേന്ദ്രം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News