അഞ്ചലിൽ അടുത്തടുത്തായി പാമ്പു കടിയേറ്റ് ജീവൻ നഷ്ടപെട്ടത് രണ്ടുപേർക്കാണ്. പാമ്പു കടിയേറ്റ് ഗൃഹനാഥൻ മരിച്ചതിനു പിന്നാലെ പാമ്പു പിടിത്തക്കാരനും പാമ്പു കടിയേറ്റ് മരണപ്പെട്ടിരിക്കുകയാണ്. പാമ്പു പിടിത്തക്കാരൻ സജു രാജന്റെ മരണവും ഏരൂർ തെക്കേവയൽ കോളനിക്കു സമീപം ഗൃഹനാഥന്റെ മരണവും പാമ്പു കടിയേറ്റായിരുന്നു. കഴിഞ്ഞ 24ന് ആയിരുന്നു മൂർഖൻ പാമ്പിന്റെ കടിയേറ്റ് പ്രദേശവാസി രാമചന്ദ്രൻ (65) മരിച്ചത് .
വർധിച്ചു വരുന്ന പാമ്പ് ശല്യത്തെ തുടർന്നും പാമ്പു കടിയേറ്റ് ഗൃഹനാഥൻ മരിച്ച സാഹചര്യവും കൂടി കണക്കിലെടുത്താണ് സജു രാജൻ പാമ്പു പിടിക്കാനായി വന്നത്. ഏരൂർ, അഞ്ചൽ പ്രദേശങ്ങളിൽ ഉണ്ടാകുന്ന പാമ്പു ശല്യത്തിൽ നാട്ടുകാർ ആശ്രയം തേടിയിരുന്നത് സജു രാജനെയായിരുന്നു. എന്നാൽ
അവിടെ പാമ്പുകളെ കണ്ടെത്തുന്നതിനായി സജു കാടു വെട്ടിത്തെളിച്ചപ്പോൾ മൂർഖൻ പാമ്പിനെ കണ്ടെത്തി. അതിനെ പിടികൂടുകയും ചെയ്തു. എന്നാൽ സജുവിന്റെ പാമ്പു പിടിത്ത രീതി അനുസരിച്ച് പതിവുപോലെ ഇതിനെ കുളിപ്പിക്കുകയും ചെയ്തെന്നു നാട്ടുകാർ പറയുന്നു. ഇതിനിടെ കടിയേൽക്കുകയായിരുന്നു. ഒട്ടേറെ വിഷപ്പാമ്പുകളെ പിടിച്ച സജുവിന്റെ ഈ അന്ത്യം നാട്ടുകാർക്ക് ഞെട്ടലായി.
also read: പാമ്പിനെ പിടികൂടി കുളിപ്പിക്കുന്നതിനിടെ അന്ത്യം; സജു രാജിന്റെ മരണത്തിന്റെ ഞെട്ടലിൽ നാട്ടുകാർ
എന്നാൽ കടിയേറ്റിട്ടും ഭയപ്പെടാതെ സജു വാഹനത്തിൽ കയറുകയും ചെയ്തു. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും നില വഷളാകുകയും കഴിഞ്ഞ ദിവസം മരിക്കുകയും ചെയ്തു. കടിച്ച പാമ്പിനെ ഇതിനിടെ വനപാലകർ ഏറ്റെടുത്തു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സാജുവിന്റെ കുടുംബം ഭാര്യ, 2 പെൺകുട്ടികൾ എന്നിവരടങ്ങുന്നതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here