സൂര്യയുടെ പിറന്നാൾ ആഘോഷത്തിനിടയ്ക്ക് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

നടൻ സൂര്യയുടെ പിറന്നാൾ ആഘോഷത്തിനിടയ്ക്ക് വൈദ്യുതാഘാതമേറ്റ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിലാണ് സംഭവം. പിറന്നാൾ ദിനത്തിൽ സൂര്യയുടെ കട്ടൗട്ടുകൾ സ്ഥാപിക്കുന്നതിനിടെ ഇരുമ്പ് കട്ടൗട്ട് വൈദ്യുത കമ്പിയിൽ തട്ടുകയും യുവാക്കൾ മരണപ്പെടുകയുമായിരുന്നു.

പൽനാട് സ്വദേശികളായ വെങ്കിടേഷ് (19), സായി (20) എന്നിവരാണ് അപ്രതീക്ഷിതമായി സംഭവിച്ച ദുരന്തത്തിൽ മരണപ്പെട്ടത്. പിറന്നാൾ ദിനത്തിൽ ആരാധകൻ മരിച്ചത് വലിയ ഞെട്ടലാണ് മറ്റ് സൂര്യ ആരാധകരിൽ ഉണ്ടാക്കിയത്. ഇതോടെ പൽനാട് പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ALSO READ: ഒറ്റയ്ക്കാണെങ്കിലും ഞാന്‍ ഹാപ്പിയാണ്, മൊബൈല്‍ ഓഫ് ചെയ്താല്‍ തീരാവുന്ന പ്രശ്‌നമേ ഉള്ളൂവെന്ന് ഗോപി സുന്ദർ

ഇന്ത്യയിലെ സൂര്യ ആരാധകർ മുഴുവൻ ഇന്നലെ രാത്രി മുതൽ നടന്റെ പിറന്നാൾ ആഘോഷിക്കാനുള്ള തിരക്കിലാണ്. തമിഴ്‌നാട്ടിലും മറ്റും ഫ്ലെക്സുകളും, കട്ടൗട്ടുകളുമൊക്കെയായി ആഘോഷങ്ങൾ ഇതുവരെയ്ക്കും കെട്ടടങ്ങിയിട്ടില്ല. അതിനിടയിലാണ് ഈ ദുരന്ത വാർത്ത പുറത്തു വന്നത്. ഇതോടെ സംഭവം വേദനാജനകമാണെന്നും മറ്റും അഭിപ്രായപ്പെട്ട് നിരവധി ആരാധകർ സമൂഹ മാധ്യമങ്ങളിലും മറ്റും രംഗത്തെത്തിയിട്ടുണ്ട്.

ALSO READ: ‘വേറിട്ട ആഘോഷം’; മമ്മൂട്ടിയുടെ അവാര്‍ഡ് നേട്ടം ഡോണ്‍ ബോസ്‌കോ ഓര്‍ഫണേജിലെ കുട്ടികള്‍ക്കൊപ്പം ആഘോഷമാക്കി മമ്മൂട്ടി ഫാന്‍സ് ജില്ലാ കമ്മിറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News