തിരുവനന്തപുരം ജില്ലയിൽ ഉള്ളൂർ തുറുവിയ്ക്കൽ ക്ഷേത്രക്കുളത്തിൽ രണ്ടു പേർ മുങ്ങിമരിച്ചു, ഒരാൾ രക്ഷപ്പെട്ടു. പോറോട്ടുകോണം സ്വദേശികളായ ജയൻ പ്രകാശൻ എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവർമാരായ ഇവർ മൂന്നുപേരും പതിനൊന്നു മണിയോടെയാണ് കുളത്തിൽ കുളിക്കാനിറങ്ങിയത്.
കുളത്തിന് ആഴം കൂടുതലായതിനാൽ ആളുകൾ കുളിക്കാനിറങ്ങാതിരിക്കാൻ ചുറ്റുമതിലും ഗേറ്റും ഇട്ടിരുന്നു. ഉച്ചക്ക് 12 മണിയോടെ ഇവർ കുളത്തിൽ മുങ്ങിത്താഴുന്നത് കണ്ട നാട്ടുകാരാണ് ഇവരെ പുറത്തെടുത്തത്. അപ്പോഴേയ്ക്കും രണ്ടു പേർ മരിച്ചിരുന്നു. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു.
Also Read; സംവിധായകൻ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം; ഹൈക്കോടതി ജാമ്യം അനുവദിച്ചത് ആലുവ സ്വദേശിനി നൽകിയ പരാതിയിൽ
Two people drowned in the Ullur Thuruvikkal temple pool in Thiruvananthapuram district, and one survived. As the pool was too deep, a wall and a gate were put up to prevent people from taking a bath.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here