തമ്പാനൂരില്‍ യുവതിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം തമ്പാനൂരില്‍ യുവതിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. തമ്പാനൂരുള്ള കോടയില്‍ ടൂറിസ്റ്റ് ഹോമിലെ മുറിയിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വിളപ്പില്‍ സ്വദേശിയായ സി കുമാരന്‍ , പേയാട് സ്വദേശിയായ വി ആശ എന്നിവരാണ് മരിച്ചത്. കുമാരൻ ചാനൽ ജീവനക്കാരനാണ്

ALSO READ: ഹണിറോസിനെതിരെ മോശം പരാമര്‍ശം; രാഹുല്‍ ഈശ്വറിനെതിരെ പരാതി നല്‍കി തൃശൂര്‍ സ്വദേശി

ആശയെ കൊലപ്പെടുത്തിയ ശേഷം കുമാരന്‍ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. ആശയെ കാണ്മാനില്ല എന്ന് കാട്ടി കഴിഞ്ഞ ദിവസം ഭര്‍ത്താവ് വിളപ്പില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

ALSO READ: അസിസ്റ്റന്‍റിന് കൈ കൊടുക്കാൻ മടി, താരങ്ങളെ പോയി കെട്ടിപ്പിടിച്ചു; നിത്യ മേനോനെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ

Two people found dead at thiruvanathapuram Thampanoor’s tourist home on Sunday morning. The deceased were C Kumar, native of valappil and Asha, native of peyad.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News