എം സി റോഡിൽ ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്

എം സി റോഡിൽ ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്. ചെങ്ങന്നൂർ ഭാഗത്ത് നിന്നും വന്ന ട്രാവലറും എതിർദിശയിൽ വന്ന ലോറിയുമായാണ് ഇടിച്ചത്. എം സി റോഡിൽ മാന്തുകയിൽ ആണ് വാഹനാപകടം നടന്നത്.

ALSO READ: പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണണം; കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിന് സമീപത്തെ പൊതുതോട് അടച്ച് കെട്ടിയതിനെതിരെ സമീപവാസികൾ

ട്രാവലറിൽ ഉണ്ടായിരുന്ന ഡ്രൈവർ ഉൾപ്പടെ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു.പരിക്കേറ്റവരെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാവിലെ 7 മണിക്കാണ് അപകടം നടന്നത്.ട്രാവലറിന്റെ ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണം. ഹോം അപ്ലയിൻസ് സപ്ലെ ചെയ്യുന്നതാണ് ട്രാവലർ , പാലുമായി അടൂരിൽ നിന്നും വന്നതായിരുന്നു ലോറി. അതേസമയം തിങ്കളാഴ്ച പുലർച്ചെ ഇതിനു സമീപം ഉണ്ടായ വാഹനാപകടത്തിൽ ഒരു വീട്ടമ്മ മരിച്ചിരുന്നു.

ALSO READ: ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം ശക്തമാകുന്നു; ജാഗ്രത നിർദേശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News