മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. ശക്തമായ തിരമാലയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. ഒരാൾ കടലിലേക്ക് തെറിച്ച് വീണു.തെറിച്ച് വീണ മത്സ്യത്തൊഴിലാളിയുടെ തലയ്ക്ക് പരിക്കേറ്റു.

ഇന്ന് ഉണ്ടായ രണ്ടാമത്തെ അപകടം ആണിത്. ഇന്ന് രാവിലെ 6:45 ഓടെ അപകടം നടന്നിരുന്നു. അഞ്ച് തൊഴിലാളികളെ രക്ഷപ്പെടുത്തി. മറിഞ്ഞ വള്ളം കടലിലേക്ക് ഒഴുകി പോയി. അഞ്ചുതെങ്ങ് സ്വദേശിയുടെ വള്ളമാണ് മറിഞ്ഞത്.

ALSO READ: അരവിന്ദ് കെജ്‍രിവാളിന്റെ ഇഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

അതേസമയം കടൽക്ഷോഭത്തിൽ തിരുവനന്തപുരത്തെ തീരപ്രദേശങ്ങൾ വെള്ളത്തിനടിയിലായി . പൊഴിയൂർ, പൂവാർ, കരുംകുളം, പുല്ലുവിള, അടിമലത്തുറ മേഖലയിലെ ഇരുന്നൂറിൽപ്പരം കുടുംബങ്ങളെയാണ് കടലാക്രമണം ബാധിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കടൽ കരയിലേക്ക് കയറാൻ തുടങ്ങിയത്. ഇവിടങ്ങളിൽ ആൾക്കാരെ മാറ്റിപ്പാർപ്പിച്ചു. വെള്ളം കയറാൻ സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് ആളുകളെ മാറ്റാനുള്ള ക്രമീകരണമൊരുക്കിയതിനാൽ വലിയ അപകടം ഒഴിവായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News