കോടതിയിൽ ഹാജരാക്കാനെത്തിയ പ്രതിയെ വെടിവെച്ചു കൊന്നു ; സംഭവം പൊലീസിന്റെ കൺമുന്നിൽ

കൊലപാതകമുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് വിചാരണയിൽ കഴിയുന്ന പ്രതിയെ കോടതി പരിസരത്ത് രണ്ട് പേർ ചേർന്ന് വെടിവെച്ചുകൊലപ്പെടുത്തി. ബിഹാർ പട്നയിൽ വെള്ളിയാഴ്ചയാണ് സംഭവം. ചോട്ടാ സർക്കാരെന്നറിയപ്പെടുന്ന അഭിഷേക് കുമാറിനെയാണ് കോടതി പരിസരത്ത് വെച്ച് രണ്ടുപേർ ചേർന്ന് കൊലപ്പെടുത്തിയത്. പ്രതി ബെയൂർ ജയിലിൽ തടവിൽ കഴിയുകയായിരുന്നു.

Also Read; ഓർക്കാട്ടേരിയിലെ യുവതിയുടെ ആത്മഹത്യ; ഭർതൃസഹോദരി അറസ്റ്റിൽ

ദാനാപുർ കോടതിയിൽ ഹാജരാക്കാനെത്തിയപ്പോഴാണ് വെടിയേറ്റത്. അഭിഷേക് കുമാറിനെ കൊലപ്പെടുത്തിയവരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. സംഭവസ്ഥലത്തുനിന്ന് നാല് ബുള്ളറ്റ് ഷെല്ലുകള്‍ കണ്ടെടുത്തു. വെടിവെപ്പിനെ തുടര്‍ന്ന് കോടതി പരിസരത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. വെടിയുതിര്‍ത്തവരെ ചോദ്യം ചെയ്തുവരികയാണെന്നും ഇവര്‍ മുസാഫര്‍പുരില്‍ നിന്നുള്ളവരാണെന്നും പോലീസ് പറഞ്ഞു.

Also Read; തെരുവുനായയെ അടിച്ചുകൊന്നതിന് കേസ്; മനുഷ്യച്ചങ്ങല തീർത്ത് നാട്ടുകാരുടെ പ്രതിഷേധം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News