ദേശീയപാതയിൽ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് രണ്ടു മരണം

ദേശീയപാതയിൽ ബൈക്കിടിച്ച് രണ്ടു മരണം. കുളത്തൂർ തമ്പുരാൻമുക്കിൽ അമിതവേഗതയിൽ എത്തിയ ബൈക്കിടിച്ച് കാൽനടയാത്രക്കാരനും ബൈക്ക് ഓടിച്ചയാളും മരിച്ചു. ബൈക്കിൽ ഉണ്ടായിരുന്ന ഒരാൾക്ക് ഗുരുതര പരിക്ക്.

ALSO READ: നയൻസ് -വിക്കി ജോഡികൾ ഒന്നിക്കാൻ കാരണം ഈ താരം

ഇന്ന് വെളുപ്പിന് മൂന്നുമണിക്കായിരുന്നു അപകടം. ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അൽ സാജിർ (20)റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ് (29) എന്നിവരാണ് മരിച്ചത്.കഴക്കൂട്ടം ഭാഗത്തേക്ക് അമിത വേഗതയിലെത്തിയ ബൈക്ക് സുനീഷിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ സുനീഷ് തെറിച്ചു വീണു.ബൈക്ക് നൂറുമീറ്റർ ദൂരെയാണ് തെറിച്ചുവീണത്.

ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരിച്ചു.ബൈക്കിൽ ഒപ്പമുണ്ടായിരുന്ന മണക്കാട് സ്വദേശി അൽ അമാൻ (19) ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ALSO READ:പാർലമെന്റ് തെരഞ്ഞെടുപ്പ് അവസാനിച്ചു; കുവൈറ്റ് മന്ത്രിസഭ രാജിവെച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News