കാസർഗോഡ് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വ്യാപാരിയും ഭാര്യയും മരിച്ചു

കാസർഗോഡ് കുറ്റിക്കോലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ബന്തടുക്കയില വ്യാപാരിയും ഭാര്യയും മരിച്ചു. ബന്തടുക്ക സ്വദേശിയും മണവാട്ടി ടെക്സ്റ്റയിൽസ് ഉടമയുമായ കെ.കെ.കുഞ്ഞികൃഷ്ണൻ ( 60) ഭാര്യ ചിത്രകല ( 50) എന്നിവരാണ് മരിച്ചത്. രാവിലെ 8.30 ന് ബേത്തൂർ പാറ കുന്നുമ്മൽ റോഡിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

ALSO READ:പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്: കാറിന്റെ സീറ്റില്‍ രക്തക്കറ, രാഹുലിന്റെ കാര്‍ കസ്റ്റഡിയിലെടുത്തു

അപകടത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്നു ദമ്പതികൾ. എതിരെ വന്ന കാറിടിച്ച് ദൂരത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബേഡകം പൊലീസ് സ്ഥലത്തെത്തി.

ALSO READ: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ പിഴവ് സംഭവിച്ചിട്ടില്ല: ഓര്‍ത്തോപീഡിക്‌സ് വിഭാഗം മേധാവി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News