കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു

accident

അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു.കരുമാടി ബിബിൻ ഭവനത്തിൽ ദേവസ്യ ആൻസമ്മ ദമ്പതികളുടെ മകൻ ബിബിൻ ദേവസ്യ (35), കരുമാടി വെട്ടിത്തൂത്തിൽ ജോസഫ് ഡോളി ദമ്പതികളുടെ മകൻ ബിനു ജോസഫ് (35) എന്നിവരാണ് മരിച്ചത്.ഞായറാഴ്ച വൈകിട്ട് 7.15 ഓടെ കരുമാടി ജംഗ്ഷന് കിഴക്കു ഭാഗത്തായിരുന്നു അപകടം.

ALSO READ: യാത്രക്കാരെ വലച്ച് അങ്കമാലി യാർഡിലെ അറ്റകുറ്റപ്പണികൾ; വിവിധയിടങ്ങളിൽ ട്രെയിനുകൾ പിടിച്ചിട്ടു
തിരുവല്ലയിലേക്ക് പോയ ബസ് എതിർ ദിശയിൽ വന്ന ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്.ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ.ടിപ്പർ ലോറി ഡ്രൈവറാണ് ബിബിൻ.സഹോദരൻ ജിതിൻ (വിദേശം).മരണമടഞ്ഞ ഡിനു ജോസഫ് രണ്ടാഴ്ച മുൻപാണ് നാട്ടിലെത്തിയത്.സഹോദരി ഷാനു ജോസഫ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News