മണിപ്പൂരിൽ വീണ്ടും സംഘർഷം, വെടിവെയ്പ്പിൽ രണ്ട് മരണം

മണിപ്പൂരിൽ വീണ്ടും സംഘർഷം. കഴിഞ്ഞദിവസം മേഖലയിൽ നടന്ന വെടിവെയ്പ്പിൽ രണ്ട് മരണം സ്ഥിരീകരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റതായിട്ടാണ് വിവരം. ഇംഫാൽ ഈസ്റ്റിലെ ഒരു ഗ്രാമത്തിലാണ് കുക്കി, മെയ്തേയ് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. സുരക്ഷാ വിന്യാസം ശക്തമാക്കിയെന്ന് സർക്കാർ അറിയിച്ചു. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.

ALSO READ: ഫ്രാൻസിൽ തീവ്രവലത്‌ സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾ; പ്രതിഷേധിച്ച്‌ കർഷകർ പാരീസിന്‌ ചുറ്റും വേലികെട്ടി

ആയുധധാരികളായ അക്രമിസംഘം നാട്ടുകാർക്ക് നേരെ വെടിവെക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

പരിക്കേറ്റവരെ ചികിത്സയ്ക്കായി ഇംഫാലിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. പരിക്കേറ്റവരിൽ ഒരാൾ ബിജെപിയുടെ യുവജന വിഭാഗത്തിൻ്റെ മുൻ സംസ്ഥാന ഘടകം പ്രസിഡൻ്റ് എം ബാരിഷ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ALSO READ: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News