പൊന്നാനിയിൽ മൂന്ന് പേർക്ക് മലമ്പനി; ജാഗ്രതയിൽ ആരോഗ്യ വകുപ്പ്, പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി

മലപ്പുറം പൊന്നാനിയിൽ മൂന്ന് പേർക്ക് മലമ്പനി സ്ഥിരികരിച്ചതോടെ ആരോഗ്യ വകുപ്പ് ജാഗ്രതയിൽ . രോഗം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി.പൊന്നാനി നഗരസഭയുടേയും ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ. പൊന്നാനി നഗരസഭയിലെ അഞ്ചാം വാർഡിലാണ് മലമ്പനിറിപ്പോർട്ട് ചെയ്തത്.

ALSO READ: കഴിഞ്ഞ 10 വര്‍ഷക്കാലം രാജ്യം നേരിട്ടത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ; ബജറ്റ് പ്രഖ്യാപനത്തിലെങ്കിലും തൊഴിലില്ലായ്മ മറികടക്കാനമുള്ള പ്രഖ്യാപനങ്ങളുണ്ടാകുമോ?

പൊന്നാനി, ഇഴുവത്തിരുത്തി, തവനൂർ ബ്ലോക്കിലെ ആരോഗ്യ പ്രവർത്തകർ, വെക്ടർ കൺട്രോൾ യൂണിറ്റ്, ആശ പ്രവർത്തർ തുടങ്ങിയവർ സംഘമായി പ്രദേശത്ത് ഗൃഹസന്ദർശനം നടത്തി സർവ്വേ പൂർത്തിയാക്കി. 4 പേർ അടങ്ങുന്ന 10 ടീമുകൾ വീടുകൾ സന്ദർശിച്ച് 1200 രക്തസാമ്പിളുകൾ ശേഖരിച്ചതിൽ വീണ്ടും രണ്ടു പേർക്കുകൂടി മലമ്പനി സ്ഥിരീകരിച്ചു. നിലവിൽ പേരാണ് മലമ്പനി ബാധിതർ. നഗരസഭയുടെ 4, 5, 6, 7 എന്നീ വാർഡുകൾ കേന്ദ്രീകരിച്ചാണ് പ്രതിരോധ പ്രവർത്തനങ്ങൾ.

പ്രദേശത്ത് കൊതുകളുടെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ, കൊതുകു നശീകരണ പ്രവർത്തനങ്ങൾ എന്നിവ അടിയന്തിരമായി പൂർത്തിയാക്കും. ഒരു മാസത്തിനുള്ളിൽ പനി ബാധിച്ചവർ സർക്കാർ ആശുപത്രിയിൽ രക്ത പരിശോധന നടത്തുവാനും, ആരോഗ്യ വകുപ്പ് നടത്തുന്ന ഗൃഹസന്ദർശന രക്ത പരിശോധയിൽ പങ്കാളിയാവണമെന്നും ഡി.എം.ഒ അറിയിച്ചു.

ALSO READ: ‘അണ്ണൻ ഇനി ബോളിവുഡിൽ’, ഒരൊറ്റ സിനിമ കൊണ്ട് ചിദംബരത്തിൻ്റെ റേഞ്ച് മാറി; സിനിമ നിർമിക്കുന്നത് ഫാന്‍റം സ്റ്റുഡിയോസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News