ഇടുക്കി ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാതായി. 301 കോളനിയിലെ താമസക്കാരായ ഗോപി നാഗൻ (50), സജീവൻ (45) എന്നിവരെയാണ് കാണാതായത്. ആനയിറങ്കൽ ഭാഗത്തു നിന്നും 301 കോളനിയിലേയ്ക്ക് വരുന്നതിനിടെ വള്ളം മറിയുകയായിരുന്നു. കാട്ടാന കൂട്ടത്തെ കണ്ട് ഭയന്ന് വള്ളം മറിയുകയായിരുന്നുവെന്നാണ് സംശയം. ഉച്ചയ്ക്ക് 12.30-ഓടെയാണ് അപകടം നടന്നത്. പൂപ്പാറയിൽ നിന്നും സാധനങ്ങൾ വാങ്ങി തിരികെ മടങ്ങുന്നതിനിടെ 301 കോളനിയ്ക്കു താഴ് ഭാഗത്ത് വെച്ച് വള്ളം മറിയുകയായിരുന്നു.
Also Read; നിർമാണത്തിലിരിക്കുന്ന തുരങ്കപാത ഇടിഞ്ഞുവീണ് അപകടം
കാട്ടാനയെ കണ്ട് ഭയന്ന് നിയന്ത്രണം വിട്ടത്തോടെയാണ് വള്ളം മറിഞ്ഞതെന്ന് നാട്ടുകാർ പറയുന്നു. ശബ്ദം കേട്ട് എത്തിയ ഗോപിയുടെ മരുമകൻ രഞ്ജിത്താണ് ഇരുവരും മുങ്ങി താഴുന്നത് കണ്ടത്. ഉടനെ നാട്ടുകാരെയും ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയുമായിരുന്നു. മൂന്നാർ ഫയർ ഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് തെരച്ചിന് നേതൃത്വം നൽകുന്നത്. ജലാശയത്തിന്റെ ഇരുകരകളിലും കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here