കോഴിക്കോട് കൂമ്പാറയിൽ വാഹനപകടം. മേലെ കൂമ്പാറയിലാണ് അപകടം ഉണ്ടായത്. ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശിയായ ഷാഹിദുൽ എസ് കെ എന്നയാളാണ് അപകടത്തിൽ മരിച്ചത്.
Also Read; ‘കുഞ്ഞനാനയുടെ മരണം ഉൾക്കൊള്ളാതെ ഒരു അമ്മയാന’; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ
അപകടസമയത്ത് അതിഥി തൊഴിലാളികളാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. 15 ഓളം പേർക്കാണ് പരിക്കേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അതേസമയം തൃശൂര്‍ – ഷൊര്‍ണൂര്‍ സംസ്ഥാനപാതയില്‍ മുള്ളൂര്‍ക്കര എല്‍.പി സ്‌കൂളിന് സമീപം മരം കയറ്റിപ്പോകുകയായിരുന്ന ലോറിക്ക് പിറകില്‍ ട്രാവലര്‍ ഇടിച്ചു കയറി എട്ടു പേര്‍ക്ക് പരിക്കേറ്റു.
അപകടത്തില്‍ പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു അപകടം. അപകടത്തില്‍ ട്രാവലര്‍ മുന്‍വശം തകര്‍ന്നു.
തിരുവല്ലയിലേക്ക് തീര്‍ത്ഥാടന യാത്ര പോവുകയായിരുന്ന വഴിക്കടവ് സ്വദേശികളായ പറത്തോട്ടിങ്ങല്‍ സദാശിവന്‍(67), സുശീല (58), നിത്യ (41), മോഹനന്‍ (49), വിജയമ്മ (60), സാവിത്രി (52), രാജി (45), അഞ്ജു (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here