ജമ്മു കാശ്മീരിൽ ഭീകരാക്രമണം; രണ്ട് അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ടു

jammu kashmir terrorist attack

ജമ്മു കാശ്മീരിൽ ഭീകരാക്രമണത്തിൽ രണ്ടുപേർ വെടിയേറ്റ് മരിച്ചു. അതിഥി തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീരിലെ ഗന്ദർബാലിലാണ് വെടിവയ്പുണ്ടായത്. നിർമ്മാണത്തിലിരുന്ന് തുരങ്കത്തിന് സമീപമാണ് ആക്രമണം ഉണ്ടായത്. തൊഴിലാളികൾ താമസിച്ചിരുന്ന ക്യാംപിനു നേർക്ക് തീവ്രവാദികൾ വെടിവയ്ക്കുകയായിരുന്നെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. രണ്ട് തൊഴിലാളികളും സംഭവസ്ഥലത്തുതന്നെ മരിച്ചു. രണ്ടുപേർക്ക് പരുക്കേറ്റു. പൊലീസും സൈന്യവും പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു

ALSO READ; ഖത്തറിൽ വാഹനാപകടത്തിൽ അഞ്ച് വയസുകാരനായ മലയാളി ബാലന് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News