തൃശൂർ ചേലക്കരയിൽ കാട്ടാനയെ കൊന്നു കുഴിച്ചിട്ട സംഭവം , രണ്ടു പ്രതികൾ കീഴടങ്ങി

തൃശൂർ ചേലക്കരയിൽ കാട്ടാനയെ കൊന്നു കുഴിച്ചിട്ട സംഭവത്തിൽ രണ്ടുപേർ കീഴടങ്ങി. മുഖ്യപ്രതിയും സ്ഥലം ഉടമയുമായ മണിയൻ ചിറ റോയിയും കൂട്ടാളി ജോബിയുമാണ് കീഴടങ്ങിയത്. മച്ചാട് റേഞ്ച് ഫോറസ്റ്റ് ഓഫീസിലാണ് ഇരുവരും കീഴടങ്ങിയത്. ആനയെ കുഴിച്ചിടാൻ റോയിയെ സഹായിച്ചയാളാണ് ജോബി. ഇരുവരെയും മച്ചാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശ്രീദേവി മധുസൂദനന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

also read:പ്രൊജക്റ്റ് ചീറ്റ പദ്ധതി പരാജയം, 40 ശതമാനം ചീറ്റകളും ചാവുന്നത് ഗുരുതര വീഴ്ച: കേന്ദ്രത്തെ വിമർശിച്ച് സുപ്രീംകോടതി
ഈ മാസം 14നാണ് റോയിയുടെ ഉടമസ്ഥതയിലുള്ള റബ്ബർ തോട്ടത്തിൽ കുഴിച്ചിട്ട നിലയിൽ ആനയുടെ ജഡം കണ്ടെത്തിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. കണ്ടെത്തുമ്പോൾ ജഡത്തിൽ ഒരു കൊമ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ . മറ്റേ കൊമ്പ് വിൽക്കാൻ ശ്രമിച്ച സംഘത്തെ പോലീസ് പിടികൂടി .

also read:ഷാജൻ സ്കറിയ ബംഗളുരു എയർപ്പോർട്ടിൽ; “സുകുമാരക്കുറുപ്പ്‌ കൊച്ചിയിലേക്ക്‌” എന്ന് കുറിച്ചുകൊണ്ട് പി വി അൻവർ എം എൽ എ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News