ട്രെയിനിന് കല്ലെറിഞ്ഞ രണ്ട് പേര്‍ പിടിയില്‍

തലശേരി റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിന് കല്ലെറിഞ്ഞ രണ്ട് പേര്‍ വടകര റെയില്‍വെ സ്റ്റേഷനില്‍ പിടിയിലായി. കോഴിക്കോട് കക്കോടി സ്വദേശി ഫാസില്‍, അഴിയൂര്‍ അലിഗര്‍ മൊയ്തു എന്നിവരെ ആര്‍.പി.എഫ് ആണ് പിടികൂടിയത്. രാവിലെ 10.30ന് തലശ്ശേരി റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് ഏറനാട് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞത്.

Also Read: ചാമ്പ്യന്‍സ് ലീഗില്‍ പന്തുതട്ടാന്‍ നെയ്മര്‍ ഇന്ത്യയിലെത്തും

ട്രെയിനില്‍ ഇയര്‍ ഫോണ്‍ കച്ചവടം നടത്തുന്ന ഫാസിലും മൊയ്തുവും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാവുകയും ഫാസില്‍ പ്ലാറ്റ്‌ഫോമിലേക്കിറങ്ങി കല്ലെടുത്ത് മൊയ്തുവിനെ എറിഞ്ഞെന്നുമാണ് ഇവര്‍ ആര്‍.പി.എഫ് ന് മൊഴി നല്‍കിയത്. വിശദമായ ചോദ്യം ചെയ്യലിനായി ഇവരെ തലശേരി ആര്‍.പി.എഫിന് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News