പത്തനംതിട്ട ഇലന്തൂരില്‍ രണ്ട് പേര്‍ക്ക് തെരുവ് നായുടെ കടിയേറ്റു. സുതന്, ജോര്‍ജ് കോശി എന്നിവര്‍ക്കാണ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇരുവരെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇലന്തൂര്‍ നെടുവേലി ജംഷനിലെ പെട്രോള്‍ പമ്പിന് സമീപത്ത് വച്ചാണ് ഇരുവര്‍ക്കും നായയുടെ കടിയേറ്റത്.
Also Read: മണിപ്പൂരിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം; സുപ്രീം കോടതി
ഒരാഴ്ച മുന്‍പ് ഇലന്തൂര്‍ മാര്‍ക്കറ്റ് ജംഗ്ഷന് ഭാഗത്ത് 8 ഓളം പേരെയും നിരവധി വളര്‍ത്ത് മൃഗങ്ങളെയും തെരുവ് നായ്ക്കളേയും കടിച്ച ശേഷം ചത്ത തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ ആളുകളെ ആക്രമിച്ച നായയെ പിടികൂടാനായിട്ടില്ല.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here