അട്ടപ്പാടിയിൽ ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിനു മുകളിൽ മരം വീണ് രണ്ടുപേർക്ക് പരിക്ക്

അട്ടപ്പാടിയിൽ ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിനു മുകളിൽ മരം വീണ് രണ്ടുപേർക്ക് പരിക്ക്. ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. വയലൂർ സ്വദേശി ജോയ്, ഷോളയൂർ സ്വദേശി ജിജോ എന്നിവർക്കാണ് പരുക്കേറ്റത്.

Also read:‘തൃശൂര്‍- കുറ്റിപ്പുറം, ഷൊര്‍ണൂര്‍- കൊടുങ്ങല്ലൂര്‍ റോഡുകളുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നടപടി’: മന്ത്രി പി എ മുഹമ്മദ് റിയാസ്

പരുക്കേറ്റവരെ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരം വീണതിനെ തുടർന്ന് മണിക്കുറുകളോളം ഗതാഗത തടസവുമാണ്ടായി. വൈകിട്ടോടെ മരം മുറിച്ചു നീക്കി. രാവിലെ അട്ടപ്പാടി മുക്കാലിയിൽ ഓടിക്കൊണ്ടിരുന്ന ജീപ്പിനു മുകളിലേക്കും മരം വീണിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News