കുമരകത്ത് കാർ നിയന്ത്രണം വിട്ട് കൈപ്പുഴയാറ്റിലേക്ക് മറിഞ്ഞു; രണ്ട് വിനോദസഞ്ചാരികൾക്ക് ദാരുണാന്ത്യം

കുമരകം കൈപ്പുഴമുട്ടില്‍ പുഴയിലേക്ക് കാര്‍ മറിഞ്ഞ് രണ്ട് മരണം. അപകടത്തിൽ മഹാരാഷ്ട്ര സ്വദേശികളാണ് മരിച്ചത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. രാത്രി 8.45ഓടെയാണ് അപകടമുണ്ടായത്. കാറിന്റെ നിയന്ത്രണം തെറ്റി ആറ്റിലേക്ക് വീണതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

Also read:കേരള സർക്കാർ 100 ദിന കർമ്മ പരിപാടി; ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ഇടുക്കി ജില്ലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിച്ചു

എറണാകുളത്ത് നിന്ന് വാടകയ്ക്ക് എടുത്ത കാറാണ് അപകടത്തിൽപ്പെട്ടത്. കുമരകം ഭാഗത്തുനിന്ന് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പാലത്തിലേക്ക് കയറുന്നതിന് പകരം വെള്ളത്തിലേക്ക് വീഴുകയായിരുന്നു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. കാറിനുള്ളില്‍ ചെളി നിറഞ്ഞ നിലയിലാണ്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. അപകടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News