വളർത്തു നായ്ക്കൾ തമ്മിൽ പോര്; രണ്ടുപേരെ അയൽവാസി വെടിവെച്ചു കൊന്നു

മധ്യപ്രദേശിൽ വളർത്തുനായയെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് രണ്ടുപേരെ അയൽവാസി വെടിവെച്ചു കൊന്നു. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ ഇന്ദോറിലെ കൃഷ്ണ ബാഗ് കോളനിയിൽ ആയിരുന്നു സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന രാജ്പാൽ രജാവത് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

also read :ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ നാലുവയസുകാരനെ തെരുവുനായ്ക്കള്‍ ആക്രമിച്ചു

വളർത്തു നായയുമായി രജാവത് നടക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ അയൽവാസിയുടെ നായയും നേർക്കു നേർവന്നതോടെ ഇരുനായ്ക്കളും കടിപിടിയായി. ഇതിനെ തുടർന്ന് ഉടമകൾ തമ്മിൽ കലഹമായി. ഇതോടെ ആളുകൾ ചുറ്റുംകൂടി. കലഹം മൂർച്ഛിച്ചതോടെ രജാവത് വീട്ടിലേക്ക് പോയി ഡബിൾ ബാരൽ തോക്കുമായിതിരികെ വന്നു. ആദ്യം ആകാശത്തേക്ക് വെടിവെച്ച രജാവത് പിന്നാലെ ആൾക്കൂട്ടത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. സംഭവത്തിൽ വിമൽ (35), രാഹുൽ വർമ (28) എന്നിവരാണ് കൊല്ലപ്പെട്ടത്. ആറ് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട് ഉണ്ട് . ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

also read :ലോട്ടറി ഓഫീസിൽ കയറി യുവാവിന്റെ അതിക്രമം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News