പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കടന്ന സംഭവം, രണ്ടുപേര്‍ കസ്റ്റഡിയില്‍

പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കടന്ന സംഭവത്തില്‍ രണ്ടുപേരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. 8 അംഗ സംഘമാണ് പൊന്നമ്പലമേട്ടിലേക്ക് അതിക്രമിച്ച് കടന്നത്. വനം വികസന കോര്‍പ്പറേഷന്റെ ജീവനക്കാരാണ് വനം വകുപ്പ് കസ്റ്റഡിയിലുള്ളത്. നാരായണസ്വാമി ഇതിനായി മൂവായിരം രൂപ കൈക്കൂലി നല്‍കുകയായിരുന്നു. വനം വികസന കോര്‍പ്പറേഷന്റെ ഗവിയിലെ സൂപ്പര്‍വൈസറാണ് കൈക്കൂലി വാങ്ങിയത്. ഗവി റൂട്ടില്‍ വനത്തിലൂടെയാണ് ഇവരെ പൊന്നമേട്ടിലെത്തിച്ചത്

ഒരാഴ്ച മുന്‍പാണ് തമിഴ്‌നാട് സ്വദേശികളായ നാലു പേര്‍ക്ക് വേണ്ടി തമിഴ്‌നാട് സ്വദേശിയായ നാരായണസ്വാമി പൊന്നമ്പലമേട്ടില്‍ അനധികൃതമായി കടന്നു കയറി പൂജകള്‍ നിര്‍വഹിച്ചത്. പൂജ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ വനം വകുപ്പിന് ലഭിച്ചതോടെയാണ് പൊന്നമ്പലമേട്ടില്‍ അനധികൃതമായി പൂജ നടത്തിയവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തെത്.വനമേഖലയില്‍ അതിക്രമിച്ചു കയറിതിനാണ് കേസ്.

1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 27, 51 കേരള വന നിയമത്തിലെ വിവധ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മൂന്നുവര്‍ഷം വരെ തടവു ശിക്ഷാ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ. റാന്നി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ ഫസ്റ്റ് മുമ്പാകെ വനം വകുപ്പ് പ്രാഥമിക റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയിഞ്ച് ഓഫീസറാണ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

അതേ സമയം വിഷയത്തില്‍ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ തിരുവാങ്കുര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറോട് ആവശ്യപ്പെട്ടു. അനധികൃത പൂജയില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് കെ അനന്തഗോപനം രംഗത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News