പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറി ആക്രമിച്ചു; രണ്ട് പേർ അറസ്റ്റിൽ

പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ രണ്ടുപേർ കസ്റ്റഡിയിൽ. പാലക്കാട് സ്വദേശികളായ അജിത്ത്, ശ്രീജിത്ത് എന്നിവരേയാണ് സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. ആശുപത്രി സൂപ്രണ്ട് നൽകിയ പരാതിയിൽ പാലക്കാട് സൗത്ത് പോലീസ് കേസെടുത്തിരുന്നു.

Also Read: ഇസ്രായേലിനെതിരായ ആക്രമണം അവസാനിപ്പിച്ചു; സൈന്യത്തെ പ്രശംസിച്ച് ഇറാന്‍ പ്രസിഡന്റ്

മോർച്ചറിയിൽ മരിച്ചയാളുടെ ബന്ധുക്കൾ അതിക്രമിച്ച് കയറിയതായി പരാതി ലഭിച്ചിരുന്നു. അനുവാദം കൂടാതെ മരിച്ചയാളുടെ മൃതദേഹം മോർച്ചറിയിൽ കയറി കണ്ടു. മോർച്ചറി ജനൽ തകർത്തു. ആക്സിഡന്റിൽ മരിച്ചയാളുടെ സുഹൃത്തുക്കളാണ് അക്രമം അഴിച്ചുവിട്ടത്. ജില്ലാ ആശുപത്രി സൂപ്രണ്ട് പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.

Also Read: ഇസ്രയേലിലെ ടെല്‍ അവീവിലേക്കുള്ള വിമാനസര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി എയര്‍ ഇന്ത്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News