കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 2 പേര്‍ അറസ്റ്റില്‍

കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.വയനാട് സ്വദേശി താഹിര്‍,കണ്ണൂര്‍ സ്വദേശി ആഷിന്‍ എന്നിവരെയാണ് മുളവുകാട് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയില്‍ നിന്നും ഇവര്‍ സ്വര്‍ണ്ണം തട്ടിയെടുത്തതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.

രണ്ടുമോതിരവും മാലയും ഉള്‍പ്പടെയുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ കാണാനില്ലെന്ന പരാതിയുമായി ദമ്പതികള്‍ മുളവുകാട് പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയതോടെയാണ് പീഡന വിവരവും തട്ടിപ്പും പുറത്തുകൊണ്ടുവരാന്‍ പൊലീസിന് കഴിഞ്ഞത്. മാതാപിതാക്കള്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയോട് കാര്യങ്ങല്‍ ചോദിച്ചപ്പോഴാണ് പീഡനത്തിനിരയായ വിവരം പുറത്തുപറയുന്നത്.

സ്‌ക്കൂള്‍ സമയം കഴിഞ്ഞ് മറൈന്‍ഡ്രൈവില്‍ വിശ്രമിക്കാനെത്തിയ പെണ്‍കുട്ടിയെ വയനാട് സ്വദേശി താഹിര്‍ പരിചയപ്പെടുകയും പിന്നീട് ഇന്‍സ്റ്റാഗ്രാം വഴി പതിവായി ചാറ്റ് ചെയ്ത് കൂടുതല്‍ അടുപ്പം സ്ഥാപിക്കുകയുമായിരുന്നുവെന്ന് പൊാലീസ് പറഞ്ഞു. വ്യാജപേര് പറഞ്ഞ് പ്രണയം നടിച്ച് മറൈന്‍ഡ്രവില്‍വെച്ച് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.പിന്നീട് ഇയാളുടെ സുഹൃത്ത് ആഷിനെ വിളിച്ചുവരുത്തുകയും പീഡനവിവരം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയില്‍ നിന്ന് സ്വര്‍ണ്ണം തട്ടിയെടുത്തുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

സിദ്ദീഖ് കൊലപാതകം; പ്രതികള്‍ റിമാന്‍ഡില്‍

https://www.kairalinewsonline.com/siddique-murder-accused-are-in-remand

തട്ടിയെടുത്ത സ്വര്‍ണ്ണം ആഷിന്റെ സഹായത്തോടെ വിറ്റുവെന്നും ഈ പണം ഉപയോഗിച്ച് പ്രതികള്‍ മയക്കുമരുന്നുവാങ്ങുകയും ആര്‍ഭാടജീവിതം നയിച്ചുവെന്നും പോലീസ് അറിയിച്ചു.താഹിറിനെ വയനാട്ടില്‍ നിന്നും ആഷിനെ കൊച്ചിയില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്. കൂടുതല്‍പേരെ പ്രതികള്‍ തട്ടിപ്പിനിരയാക്കിയിട്ടുണ്ടോയെന്ന് അന്വേഷണം നടത്തിവരകയാണെന്ന് മുളവുകാട് പോലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News