മലപ്പുറത്ത് സ്‌കൂട്ടറില്‍ കൊണ്ടുവന്ന ഒന്നരക്കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

മലപ്പുറം എടക്കരയില്‍ സ്‌കൂട്ടറില്‍ വില്‍പ്പനയ്ക്ക് കൊണ്ടുവന്ന ഒന്നരക്കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. എടക്കര പൊലീസും നിലമ്പൂര്‍ ഡാന്‍സാഫും ചേര്‍ന്നാണ് കഞ്ചാവ് വില്‍പ്പന പിടികൂടിയത്.

ALSO READ:മെസ്സിപ്പട കേരളത്തിലേക്ക്…

ചുങ്കത്തറ സ്വദേശികള്‍ ഏലായി വീട്ടില്‍ അബ്ദുള്‍ അസീസ്, കുരിക്കള്‍ കളത്തില്‍ ഫൈസല്‍ എന്നിവരാണ് പിടിയിലായത്. നിലമ്പൂര്‍ ഡിവൈഎസ്പി പി കെ സന്തോഷിന് ലഭിച്ച വിവരത്തെതുടര്‍ന്ന് എടക്കര പൊലീസും നിലമ്പൂര്‍ ഡാന്‍സാഫും ചേര്‍ന്നാണ് പിടികൂടിയത്. ചുങ്കത്തറ ഷാഫിപടിയില്‍ വെച്ചാണ് വെച്ചാണ് സംഘം കുടുങ്ങിയത്.

ALSO READ:‘വിക്കറ്റ് നമ്പര്‍ 1, ഒരു പുഴുക്കുത്ത് പുറത്തേക്ക്’; സുജിത് ദാസിനെതിരായ നടപടിയില്‍ പി വി അന്‍വര്‍

സ്‌കൂട്ടറില്‍ കഞ്ചാവ് കൈമാറാന്‍ എത്തിയതായിരുന്നു പ്രതികള്‍. പിടിയിലായ അബ്ദുള്‍ അസീസിനെ ഒരു മാസം മുന്‍പ് നിരോധിത പുകയില ഉത്പന്നങ്ങളുമായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഫൈസലിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടറും കസ്റ്റഡിയില്‍ എടുത്തു. പ്രതികളെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി. പ്രദേശത്ത് കഞ്ചാവ് വില്‍പ്പന വന്‍തോതില്‍ നടക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News